• Sun. Sep 20th, 2026

24×7 Live News

Apdin News

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Byadmin

Sep 20, 2026


കൊച്ചി:’ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തുടർച്ചയായ വിജയത്തിനിടയിൽ, അതേ നിർമ്മാണ കമ്പനി തങ്ങളുടെ അടുത്ത മലയാള ചിത്രമായ ‘പിക്നിക്’ പ്രഖ്യാപിച്ചു. 2027 ജനുവരി 14-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘പ്രേമലു’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തുടങ്ങിയ വിജയ ചിത്രങ്ങൾ നേരത്തെ നിർമ്മിച്ചവരാണ് ഇവർ.

ഗിരീഷ് എഡിയല്ല, പകരം കിരണ്‍ ജോസിയായിരിക്കും ഡയറക്ടര്‍. ബെത്ലഹേം കുടുംബയൂണിറ്റിന്റെ തിരക്കഥ എഴുതാന്‍ കിരണ്‍ ജോസിയും ഉണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായിട്ടാണ് കിരണ്‍ ജോസി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത്. ഒരു കുടുംബ പശ്ചാത്തലമുള്ള സിനിമയായിരിക്കും ഇത്.

ഇക്കോയില്‍ അഭിനയിച്ച സന്ദീപ് പ്രദീപ് ആയിരിക്കും നായകന്‍. ഇന്ദ്രജിത് സുകുമാരനും ഒരു നല്ല റോള്‍ ഉണ്ട്. ദിലീഷ് പോത്തന്‍, സുജിന്‍ ശ്രീധരന്‍, അക്ഷത അജിത്, രേഷ്മ ജോസ്, മേരി, വിജയ് മുത്തു എന്നിവര്‍ അഭിനയിക്കുന്നു.



By admin