• Wed. Oct 21st, 2026

24×7 Live News

Apdin News

ടൈഗർ ഷ്രോഫിനെതിരെയുള്ള വധശ്രമം: ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, സെക്യൂരിറ്റി അതിശക്തമായതിനാൽ പദ്ധതി പാളി- ക്രൈംബ്രാഞ്ച്

Byadmin

Oct 21, 2026


മുംബൈ : ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പിൽ വഴിത്തിരിവ്. ടൈഗർ ഷ്രോഫ് ആയിരുന്നില്ല പ്രതികളുടെ യഥാർത്ഥ ലക്ഷ്യമെന്നും, കനത്ത സുരക്ഷ കാരണം സൽമാൻ ഖാനെ ആക്രമിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഷൂട്ടർമാർ ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നും മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കി.പ്രമുഖ സെലിബ്രിറ്റിയുടെ സുരക്ഷ അതിശക്തമായതിനാൽ ഷൂട്ടർമാർക്ക് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്നാണ് ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നത് എളുപ്പമായിരിക്കുമെന്ന് കരുതി അവർ താരത്തിന് നേരെ വെടിയുതിർത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടിയിലായ മൂന്ന് പ്രതികളുടെയും ട്രാൻസിറ്റ് റിമാൻഡ് കോടതി അനുവദിച്ചു. തുടർന്ന് മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും. സുരക്ഷ മുൻനിർത്തി പ്രതികളെ കോട്ടയിലെ റെയിൽവേ കോളനി പൊലീസ് സ്റ്റേഷനിലാണ് താമസിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുംബൈ ജുഹുവിലെ ഫുട്ബോൾ ക്ലബ്ബിന് പുറത്തുവെച്ചാണ് ടൈഗർ ഷ്രോഫിന്റെ കാറിനു നേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ താരം അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നടന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും ആംസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

By admin