• Sat. Sep 26th, 2026

24×7 Live News

Apdin News

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Byadmin

Sep 26, 2026


ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ “രഹസ്യധാരണയും ഒത്തുകളിയും ഉണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി ടിവികെ വിജയ്. മധുരാന്തകം ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയതായിരുന്നു വിജയ്.

‘എന്തായിരുന്നു ആ ഇടപാട് എന്ന് തമിഴ്‌നാട് ചോദിക്കുന്നു…’
“എന്തായിരുന്നു ആ ഇടപാട് എന്ന് തമിഴ്‌നാട് ചോദിക്കുന്നു. സ്റ്റാലിൻ സാർ, ഒന്നു പ്രതികരിക്കൂ; നിങ്ങളോടൊപ്പം ചേർന്ന് എഐഎഡിഎംകെയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പോലും ഒത്തുകളിയാണോ? ഇക്കാര്യത്തിലും എന്തെങ്കിലും ധാരണയുണ്ടാക്കി നിങ്ങൾ മൗനം തുടരുകയാണോ?” എന്ന് അദ്ദേഹം ചോദിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഡിഎംകെയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിജയ്, ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി പെൺകുട്ടികളെ പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ പോലും ഡിഎംകെ എഐഎഡിഎംകെയുമായി ഒത്തുകളിച്ചെന്ന് കുറ്റപ്പെടുത്തി. വർഷങ്ങളായി ഈ വ്യവസായി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുൻ ഡിഎംകെ ഭരണകാലത്ത് പരാതി നൽകിയിരുന്നെങ്കിലും, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ ചരിത്രവും പൂർണ്ണമായും മൂടിവെക്കപ്പെടുകയാണുണ്ടായത്.-വിജയ് പറഞ്ഞു.

തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും താൻ അത് സഹിച്ചിരുന്നുവെന്ന് വിജയ് പറഞ്ഞു. എന്നാൽ “തമിഴ്‌നാട്ടിലെ എന്റെ സഹോദരിമാരെയും അമ്മമാരെയും” കുറിച്ച് അശ്ലീലമായ രീതിയിൽ സംസാരിച്ചപ്പോൾ അത് അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിപുലീകരിച്ച ‘പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി’ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി തുടക്കം കുറിച്ചു. ചെന്നൈ തിരുവൻമിയൂരിലെ ഗാന്ധി ഗ്രാമത്തിലുള്ള ഗവൺമെന്റ് മിഡിൽ സ്കൂളിൽ വെച്ച്, വിപുലീകരിച്ച ‘പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി’ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടക്കം കുറിച്ചു. പദ്ധതി ഉദ്ഘാടന വേളയിൽ സ്കൂൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം, അവർക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. അദ്ദേഹം കുട്ടികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും പിന്നീട് ക്ലാസ് മുറികൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.



By admin