• Thu. Oct 29th, 2026

24×7 Live News

Apdin News

തകർത്തടിച്ചാൽ സഞ്ജുവിന് ലോക റെക്കോർഡ്; ആർക്കുമില്ലാത്ത ചരിത്ര നേട്ടം മുന്നിൽ

Byadmin

Oct 29, 2026


ഇന്ത്യ-ന്യൂസിലാൻഡ് നാലാം ടി-20 പോരാട്ടം നാളെ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാനായിരിക്കും ഇറങ്ങുന്നത്.

മത്സരത്തിൽ സഞ്ജു സാംസണ് ഒരു വമ്പൻ നേട്ടം കൈവരിക്കാൻ സാധിക്കും. വെറും നാല് കൂറ്റൻ സിക്സറുകൾ കൂടി നേടാനായാൽ, ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി-20യിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് സഞ്ജുവിന്റെ മുന്നിലുളത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജുവിന് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.

മൂന്നാം ടി-20യിൽ ത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ഈ മത്സരത്തിൽ സഞ്ജു തന്റെ ഓപ്പണിങ് പൊസിഷൻ വൈഭവ് സൂര്യവംശിക്ക് കൈമാറിയിരുന്നു. സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്.

മത്സരത്തിൽ ആദ്യ പന്തുമുതൽ ആഞ്ഞടിച്ച സ്റ്റാർ ഓപ്പണർ അഭിഷേക് ശർമയുടെ അവിശ്വസനീയ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയിച്ചത്. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് കരിയറിലെ അതിവേഗ സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയത്തിന് തറക്കല്ലിട്ടത്

38 പന്തുകൾ നേരിട്ട അഭിഷേക് 11 സിക്‌സറുകളും 9 ഫോറുമടക്കം 113 റൺസെടുത്ത് തകർപ്പൻ ഇന്നിങ്സിനൊടുവിലാണ് പുറത്തായത്.

ഓപ്പണിങ് വിക്കറ്റിൽ അഭിഷേകിന് വീര്യമേറിയ പിന്തുണ നൽകിയ കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് 4 സിക്‌സും 4 ഫോറുമടക്കം 45 റൺസ് വാരിക്കൂട്ടി.

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.







By admin