ചെന്നൈ:മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം സംവിധാനം ചെയ്തതിന് ശേഷം ചെയ്യുന്ന സിനിമയാണ് സീന്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴേ ഈ സൂര്യ സിനിമയ്‌ക്ക് അനൂകൂലമായി വന്‍ തരംഗമാണ്.
സൂര്യയും ജ്യോതികയും ചേർന്ന് ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുഴുവൻ ഫ്രേമിലും തമിഴ് പശ്ചാത്തലമൊരുങ്ങുന്ന ചിത്രത്തില്‍ ഒട്ടനവധി മലയാളി താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്നുണ്ട്. വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം നസ്രിയ തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൂടാതെ മലയാളത്തിന്റെ പ്രിയതാരം നസ്ലെൻ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് വേഷമിടുന്നത്. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു പക്കാ ക്രൈം കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
ചെന്നൈയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ആന്‍റ് ട്രെയ്‌ലർ ലോഞ്ച് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിനൊരുങ്ങുന്ന ട്രെയ്‌ലറിന് സമൂഹമാധ്യമങ്ങളില്‍ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചടങ്ങില്‍ സംസാരിക്കവെ ചിത്രത്തെക്കുറിച്ച് ശക്തി ഫിലിം ഫാക്ടറിയുടെ ഉടമയും ഡിസ്ട്രിബ്യൂട്ടറുമായ ശക്തിവേലൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാേളകങ്ങളില്‍ ചർച്ചയാകുന്നത്.
“സീൻ സിനിമ കണ്ടിട്ടാണ് ഞാൻ ഈ സ്റ്റേജില്‍ നില്‍ക്കുന്നത്. എന്തൊരു ചിത്രമാണ് ‘സീൻ’! ഇത് പൂർണ്ണമായും ഒരു പുതിയ ഴോണറാണ്. നിങ്ങള്‍ പലതരം ഹൊറർ കോമഡി ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകാം, എന്നാല്‍ ഇതൊരു പെർഫെക്‌ട് ക്രൈം കോമഡി ത്രില്ലർ ചിത്രമാണ്. ഇതുപോലൊരു സിനിമ തമിഴ് ഇൻഡസ്ട്രിയില്‍ ഇന്നുവരെ ഇറങ്ങിയിട്ടേയില്ല. വളരെ കംഫർട്ടായിട്ടാണ് ഞാൻ പടം കാണാൻ തുടങ്ങിയത്. എന്നാല്‍ ചിത്രം പുരോഗമിക്കുന്തോറും അതിന്റെ ആവേശം കൂടിവന്നു. വളരെ ലളിതമായ മൂഡില്‍ തുടങ്ങി പെട്ടെന്നാണ് ചിത്രം ഹൈ പിച്ചിലേക്ക് ടേക്ക് ഓഫ് ചെയ്തത്. ഇന്റർവെല്‍ സീനൊക്കെ തികച്ചും ‘ബ്ലാസ്റ്റ്’ ആയിരുന്നു.”- ഇതായിരുന്നു ശക്തിവേലന്റെ വാക്കുകള്‍.