• Wed. Nov 4th, 2026

24×7 Live News

Apdin News

ദ്രാവിഡും കെ.എൽ രാഹുലും ചെയ്തതുപോലെ സഞ്ജുവും അതിനായി തയ്യാറാവണമായിരുന്നു: മുൻ ഇന്ത്യൻ താരം

Byadmin

Nov 3, 2026


ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം യുവതാരം വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസൺ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വൂർക്കേരി രാമൻ. രാഹുൽ ദ്രാവിഡും കെഎൽ രാഹുലും പോലുള്ള താരങ്ങൾ ഇത്തരത്തിൽ ബാറ്റ് ചെയ്യാറുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.

“ടീമിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ കൂടുതൽ പരിചയസമ്പത്തുള്ള കളിക്കാരൻ പുതിയ സ്ഥാനത്ത് കളിക്കാൻ തയ്യാറാകണം. അതുകൊണ്ടുതന്നെ രണ്ടാം ടി-20 മത്സരത്തിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമായിരുന്നു. പരിചയസമ്പത്തുള്ള ഒരു കളിക്കാരൻ ആണെങ്കിൽ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കഴിക്കാൻ തയ്യാറാകണം.

രാഹുൽ ദ്രാവിഡും കെ.എൽ രാഹുലും ഇത്തരത്തിൽ ടീമിന് വേണ്ടി വ്യത്യസ്ത സ്ഥാനങ്ങളിൽ കളിച്ചിട്ടുള്ളവരാണ്. നിങ്ങൾ കുറച്ചുകാലമായി ക്രിക്കറ്റ് കളിക്കുന്ന ആളാണ് ആവശ്യത്തിന് പരിചയമുണ്ടെങ്കിൽ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കളിക്കാൻ തയ്യാറാകണം.

യുവതാരങ്ങളെ ബാറ്റിംഗ് ഓർഡറിൽ പലതവണ കളിപ്പിക്കുന്നതിന് പകരം ഏക്സ്പീരിയൻസുള്ള താരങ്ങൾ ടീമിന് വേണ്ടി ഏത് സ്ഥാനത്തും കളിക്കാൻ ‘ഞാൻ തയ്യാറാണ്’ എന്ന് പറയണം” മുൻ ഇന്ത്യൻ താരം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.







By admin