• Tue. Nov 3rd, 2026

24×7 Live News

Apdin News

കാലടി സര്‍വകലാശാലയിലെ അക്രമ സമരം, പരീക്ഷ എഴുതാന്‍ ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ എസ് എഫ് ഐക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയിലേക്ക്

Byadmin

Nov 3, 2026


കൊച്ചി: കാലടി സര്‍വകലാശാലയില്‍ അക്രമ സമരം നടത്തിയതിന് സസ്പന്‍ഷനിലായവര്‍ക്ക് പരീക്ഷ എഴുതാനുളള അനുമതി ഹൈക്കോടതി നിഷേധിച്ചതിനെ തുടര്‍ന്ന് എസ് എഫ് ഐക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയിലേക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ എസ് എഫ് ഐയുടെ തീരുമാനം.

അക്രമ സമരത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെ ആണ് സിംഗിള്‍ ബെഞ്ച് വിധി എന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. യു ജി സി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹാജരില്ല എന്ന് വി സി ഡോ സിസ തോമസ് വാദമുയര്‍ത്തി. ഇതും കോടതി കണക്കിലെടുത്തു. ഡോ സിസ തോമസിനെ എസ് എഫ് ഐക്കാര്‍ സര്‍വകലാശാലയില്‍ വച്ച് കയ്യേറ്റം ചെയ്തിരുന്നു. പ്രതീകാത്മക ശവമഞ്ചവും ഒരുക്കി.

 

 

By admin