• Tue. Nov 3rd, 2026

24×7 Live News

Apdin News

തമിഴ്‌നാട്ടിൽ പൂർണ്ണ ഗണവേഷം ധരിച്ച് ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് ശതകോടീശ്വരനും സോഹോ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു

Byadmin

Nov 3, 2026


ചെന്നൈ: പൂർണ്ണ ഗണവേഷം ധരിച്ച് ആര്‍എസ്എസ് മാര്‍ച്ചില്‍ പങ്കെടുത്ത് ശതകോടീശ്വരനും സോഹോ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു. ഞായറാഴ്ച തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലില്‍ നടന്ന മാര്‍ച്ചിലാണ് വെമ്പു പങ്കെടുത്തത്. തെങ്കാശിയിലെ ബിജെപി നേതാവ് അനന്തന്‍ അയ്യസ്വാമി ശ്രീധര്‍ വെമ്പു മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചു.തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി നടന്ന രണ്ടാംഘട്ട ഘോഷയാത്രയുടെ ഭാഗമായായിരുന്നു മാര്‍ച്ച്.

ഒക്ടോബര്‍ 25, നവംബര്‍ ഒന്ന് തീയതികളില്‍ തമിഴ്‌നാട്ടിലുടനീളം മാര്‍ച്ച് നടത്താന്‍ ഉപാധികളോടെ മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നു. പ്രാദേശിക പൊലീസിന്റെ നിബന്ധനകള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. റൂട്ട് മാര്‍ച്ചിന് അനുമതി തേടി ആര്‍എസ്എസ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. 2022 മുതല്‍ സംഘടനയ്‌ക്ക് ഇത്തരത്തിലുള്ള വിലക്കുകള്‍ നേരിടേണ്ടി വരികയാണെന്ന് ആര്‍എസ്എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

By admin