
ബാങ്കോക്ക്: തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഭാരത സഖ്യം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. മലേഷ്യന്‍ സഖ്യത്തിനെതിരായ സെമിയില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇരുവരുടെയും മുന്നേറ്റം.
മലേഷ്യയു െഇസുദിന്‍-ഗോഹ് സഖ്യത്തെ സ്‌കോര്‍ 19-21, 22-20, 21-16നാണ് ഭാരത സഖ്യം മറികടന്നത്.
തായിലാന്‍ഡ് ഓപ്പണ്‍ സെമിയിലെ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വളരെ ശാന്തമായാണ് ഞാന്‍ നിലകൊണ്ടത്. മത്സരത്തിന്റെ ഒരവസരത്തില്‍ 11-5ന് ഞങ്ങള് ലീഡ് ചെയ്തതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. മത്സരം നിയന്ത്രണത്തിലാക്കാന്‍ സാധിക്കുന്നത് പിന്നീട് ആസ്വദിച്ച് ചെയ്യാനായെന്ന് മത്സര ശേഷം ചിരാഗ് ഷെട്ടി പറഞ്ഞു.