• Tue. Aug 11th, 2026

24×7 Live News

Apdin News

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Byadmin

Aug 11, 2026


തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണ ചടങ്ങുകളോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത-പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്‌ക്ക് 2 മണി വരെയാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്തും ശംഖുംമുഖത്തും സിറ്റി ട്രാഫിക് പോലീസ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവല്ലം ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ.പി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഗതാഗതത്തിനും കർശന നിയന്ത്രണമുണ്ടാകും.ശംഖുംമുഖത്ത് എത്തുന്നവർ എയർഫോഴ്സ് സ്റ്റേഷൻ കർവ് ഭാഗത്തുള്ള ഗ്രൗണ്ട്, ബെയ്‌ലി പ്രസ് ഗ്രൗണ്ട്, സുനാമി പാർക്കിനോട് ചേർന്നുള്ള ഗ്രൗണ്ട്, ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ ഒതുക്കണം.

അതേസമയം, തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ യാതൊരു കാരണവശാലും പാർക്കിങ് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രികർ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.



By admin