• Fri. Nov 13th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് കടയടച്ചു പോയ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തിയ സംഘം കയ്യിലുണ്ടായിരുന്ന രണ്ട് കിലോ സ്വർണം കവർന്നു

Byadmin

Nov 13, 2026



തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കവർച്ച. ചാല കമ്പോളത്തിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം രണ്ട് കിലോയോളം സ്വർണം കവർന്നു. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം വലിയശാലയിലുള്ള വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ സഭാവതി കോവിൽ റോഡിൽ വെച്ച് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് ഉടമയുടെ കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.

കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് സൂചനയുണ്ടായിരുന്നതെങ്കിലും, വിശദമായ പരിശോധനയ്‌ക്ക് ശേഷം 250 പവൻ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് ഉടമ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ജ്വല്ലറി ഉടമയും മകനും അടക്കം മൂന്ന് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.

കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നതെന്നും, പരിചയമുള്ള ആരോ ആണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി ഉടമ പോലീസിന് മൊഴി നൽകി. ദിവസവും കട അടച്ച് സ്റ്റോക്ക് മാറ്റിയ ശേഷം ഉടമയും മകനും രണ്ട് വാഹനങ്ങളിലായാണ് വീട്ടിലേക്ക് പോകാറുള്ളത്. ഇന്നലെ കട അടയ്‌ക്കുന്നതിനും വീട്ടിലേക്ക് മടങ്ങുന്നതിനും പതിവിലും വൈകിയിരുന്നു.

By admin