• Sun. Nov 1st, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് ഡി ജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളില്‍ ഡാന്‍സാഫ് സംഘത്തിന്റെ മിന്നല്‍ പരിശോധന

Byadmin

Nov 1, 2026


തിരുവനന്തപുരം: നഗരത്തില്‍ ഡി ജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളില്‍ ഡാന്‍സാഫ് സംഘത്തിന്റെ മിന്നല്‍ പരിശോധന.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.ഒരേ സമയം തന്നെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ സംഘം എത്തി.കഴക്കൂട്ടം, ഈഞ്ചക്കല്‍ എന്നിവിടങ്ങളിലെ നൈറ്റ് ക്ലബുകളില്‍ പരിശോധന നടത്തി.

പാര്‍ട്ടികള്‍ നടക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ,ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കൊച്ചിയിലും ഡി ജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു.

 

By admin