കൊല്‍ക്കൊത്ത: തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്‍ ഒരു കാലത്ത് ഡയമണ്ട് ഹാര്‍ബറിലും ഫാല്‍റ്റയിലും 24 പര്‍ഗാനാസ് സൗത്തിലും സിംഹമായിരുന്നു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചും സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചും കള്ളപ്പണം വെളുപ്പിച്ചും കള്ളവോട്ടുകള്‍ ചെയ്തും അരങ്ങുവാണിരുന്ന വില്ലന്‍. പക്ഷെ ബിജെപി അധികാരത്തില്‍ ഏറിയതിന് ശേഷം ജഹാംഗീര്‍ ഇപ്പോള്‍ മിണ്ടാതെ ഉരിയാടാതെ ഒതുങ്ങി നില്‍പാണ്.
ബംഗാളിലെ 294 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാതെ പുനര്‍ വോട്ടിംഗ് നടത്താന്‍ തീരുമാനിച്ച ഫാള്‍ട്ട മണ്ഡലത്തില്‍ മെയ് 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജഹാംഗീര്‍ ഖാനെ കാണാന്‍ പോലുമില്ലായിരുന്നു. ഈ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് ജഹാംഗീര്‍ ഖാന്‍. എന്തിന് ഇയാള്‍ വോട്ട് ചെയ്യാന്‍ വന്നില്ലെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി പറയുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നു എന്ന് വരെ ജഹീംഗീര്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഏറ്റവുമൊടുവില്‍ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫാള്‍ട്ടയില്‍ പുലിയായി അരങ്ങുതകര്‍ത്ത ഗുണ്ടയാണ് ജഹാംഗീര്‍ ഖാന്‍. ഇവിടുത്തെ പോളിംഗ് സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ടേപ്പുകൊണ്ടു മറയ്‌ക്കുകയായിരുന്നു ജഹാംഗീര്‍ ഖാനും അനുയായികളും. എന്നാല്‍ ഇതിനെതിരെ അന്ന് യുപിയില്‍ നിന്നും തെരഞ്ഞെടുപ്പ് സമാധാനത്തോടെ നടത്താന്‍ അയച്ച അജയ് പാല്‍ ശര്‍മ്മ ജഹാംഗീര്‍ ഖാനെ വീട്ടില്‍ കയറി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വിവരമറിയും എന്നായിരുന്നു ഭീഷണി. എന്നിട്ടും ജഹാംഗീര്‍ ഖാനും കൂട്ടരും പല അതിക്രമങ്ങളും അന്ന് ഫാള്‍ട്ടയില്‍ കാട്ടി. ബിജെപി അനുഭാവികളുടെ പരാതിയെ തുടര്‍ന്ന് ഇവിെട മെയ് 21ന് വീണ്ടും വോട്ടെടുപ്പ് വെച്ചു. ഇപ്പോള്‍ മെയ് 21 വ്യാഴ്ഴാച വോട്ടെടുപ്പ് സമാധാനപരമായി നടന്നു. സുവേന്ദു അധികാരി അധികാരത്തില്‍ വന്നതിന് ശേഷം ജഹാംഗീര്‍ ഖാന്‍ ഒതുങ്ങി.