• Sat. Oct 31st, 2026

24×7 Live News

Apdin News

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

Byadmin

Oct 31, 2026


ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യ 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

ഈ തോൽവിയോടെ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റനായി 25 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി അയ്യർ മാറി. 25 മത്സരങ്ങളിൽ നിന്നും 9 തോൽവിയാണ് അയ്യർ വഴങ്ങിയത്. ഈ മോശം റെക്കോർഡിൽ വിരാട് കോലിക്കൊപ്പമാണ് അയ്യർ. ആദ്യ 25 മത്സരങ്ങളിൽ 11 മത്സരങ്ങൾ പരാജയപ്പെട്ട എം.എസ് ധോണിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.

മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇന്ത്യയെ 87 റൺസിനാണ് ന്യൂസിലാൻഡ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു

ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ വിയർത്തപ്പോൾ, വേഗതയാർന്ന പന്തുകളിലൂടെ മായങ്ക് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രിൻസ് യാദവും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് പൊരുതിയത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.







By admin