തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഭര്‍ത്താവിനെ കാണാതായി.വട്ടപ്പാറയില്‍ ആണ് സംഭവം.
വേറ്റിനാട് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്.ഒഴുക്കില്‍പ്പെട്ട ഓട്ടോ ഡ്രൈവറായ വിദ്യാധരനായി തിരച്ചില്‍ തുടരുന്നു.ഭാര്യയെ രക്ഷപ്പെടുത്തി.
വൈകുന്നേരം കനത്ത മഴയിലാണ് അപകടമുണ്ടായത്.ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. അഗ്‌നി രക്ഷാസംഘവും സ്‌കൂബാ സംഘവും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ശക്തമായ അടിയൊഴുക്കും വെളിച്ചം ഇല്ലാത്തതും തിരച്ചിലിന് തടസമായി. തിങ്കളാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കും.