• Sun. Nov 1st, 2026

24×7 Live News

Apdin News

എട്ട് വയസ്സുകാരിയായ ലൈംഗികമായി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി ജുനൈദിന് അഞ്ച് വർഷ തടവ്

Byadmin

Nov 1, 2026


ആലുവ : എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. എടത്തല പൂക്കാട്ട് മുഗൾ പരീക്കാട്ട് വീട്ടിൽ ജുനൈദ് (26) നെയാണ് ആലുവ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷാ വിധിച്ചത്.

എടത്തല പോലീസ് സ്‌റ്റേഷനിൽ 2024 മേയ് മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസാണ്. ഗ്രൗണ്ടിൽ കളിക്കാൻ പോയ പെൺകുട്ടിയെ ഗ്രൗണ്ടിനടുത്തള്ള ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടി കൊണ്ട്പോയി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെക്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി.യമുന ഹാജരായി.

By admin