തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന് പിന്നാലെ പിന്‍വലിച്ചു.പുതുക്കിയ സര്‍ക്കുലര്‍ പിന്നീടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വന്ന ഉത്തരവ് 2025 സെപ്തംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിക്കുശേഷം നിയമനം ലഭിച്ചവര്‍ക്കായിരുന്നു ബാധകം.കെ- ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ടായിരുന്നത്.സര്‍ക്കാര്‍ ഉത്തരവില്‍ ഇടത് അധ്യാപക സംഘടനകളടക്കം ആശങ്ക അറിയിച്ചിരുന്നു.
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ച് കഴിഞ്ഞദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.തുടര്‍ന്നാണ് പിരിച്ചുവിടാനും തരംതാഴ്‌ത്താനുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം വന്നത്.എയ്ഡഡ് സ്‌കൂളിലെ അധ്യാപകരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കാന്‍ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇടത് സര്‍ക്കാറിന്റെ കാലത്ത് കെ ടെറ്റ് ഇളവുകള്‍ നല്‍കിയിരുന്നു.ബോണ്ട് എഴുതി നല്‍കി സ്ഥാനക്കയറ്റവും അംഗീകാരവും നല്‍കാമെന്നായിരുന്നു നിലപാട്.യുഡിഎഫ് സര്‍ക്കാര്‍ കെ ടെറ്റുമായി ബന്ധപ്പെട്ട വ്യക്തതയ്‌ക്കായി സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിരിക്കുകയാണ്.