• Sun. Nov 1st, 2026

24×7 Live News

Apdin News

രോഹിത് രക്ഷപ്പെട്ടു; ഇനി ആ നാണക്കേടിൻ്റെ മുൾക്കീരിടം അയ്യർക്ക്

Byadmin

Nov 1, 2026


ന്യൂഡൽഹി: കിവീസിനെതിരായ അവസാന ടി-20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനെ തേടിയെത്തിയത് ഒരു മോശം റെക്കോഡാണ്

പരമ്പര സ്വന്തമാക്കിയെങ്കിലും ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നാണക്കേടാണ് ശ്രേയസ് അയ്യറിന്റെ പേരിലായത്.മുൻ നായകൻ രോഹിത് ശര്‍മയുടെ റെക്കോഡാണ് അയ്യർ തിരുത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന പോരാട്ടത്തിൽ 7 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.സീഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

അവസാന രണ്ട് മത്സരങ്ങളും കൈവിട്ടെങ്കിലും പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കി.

രോഹിതിനെ മറികടന്ന് അയ്യര്‍ ഒന്നാമത്

പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും തോറ്റതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി-20 മത്സരങ്ങളിൽ ടീമിനെ തോൽവിയിലേക്ക് നയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എന്ന മോശം റെക്കോഡിൽ ശ്രേയസ് അയ്യർ തലപ്പത്തെത്തി.

ഇതിനുമുമ്പ് 2022-ല്‍ രോഹിത് ശര്‍മ കുറിച്ച റെക്കോഡാണ് അയ്യർ മറികടന്നത്. ഈ സീസണില്‍ ഇതുവരെ 26 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അയ്യര്‍ 10 എണ്ണത്തിലാണ് തോല്‍വി അറിഞ്ഞത്.

ഇതോടെ താരത്തിന്റെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ടി-20 തോല്‍വികളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍:

ശ്രേയസ് അയ്യര്‍: 10 തോല്‍വികള്‍ (26 മത്സരങ്ങള്‍, 2026)

രോഹിത് ശര്‍മ: 8 തോല്‍വികള്‍ (29 മത്സരങ്ങള്‍, 2022)

എം.എസ്. ധോണി: 6 തോല്‍വികള്‍ (10 മത്സരങ്ങള്‍, 2009)

എം.എസ്. ധോണി: 6 തോല്‍വികള്‍ (14 മത്സരങ്ങള്‍, 2012)

എം.എസ്. ധോണി: 5 തോല്‍വികള്‍ (21 മത്സരങ്ങള്‍, 2016)

ഹര്‍ദിക് പാണ്ഡ്യ: 5 തോല്‍വികള്‍ (11 മത്സരങ്ങള്‍, 2023)

സീഫര്‍ട്ടിന്റെയും ഫിലിപ്സിന്റെയും വെടിക്കെട്ട്

മത്സരത്തിലേക്ക് വന്നാൽ, ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലന്റെ വിക്കറ്റ് നഷ്ടമായി.

രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ​ത്രൂ നൽകിയത്.

എന്നാൽ പിന്നീട് ഒന്നിച്ച ടിം സീഫർട്ടും ഡാരില്‍ മിച്ചലും ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചു. ഒമ്പതാം ഓവറിൽ മിച്ചൽ പുറത്താകുമ്പോൾ സ്കോർ 93ൽ എത്തിയിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് സീഫർട്ട് കളി തിരിച്ചു.

വെറും 50 പന്തില്‍ 11 ഫോറും 5 സിക്സും അടക്കം 93 റണ്‍സ് വാരിക്കൂട്ടിയ ടിം സീഫര്‍ട്ടിനെ 16-ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പുറത്താക്കിയത്.

18-ാം ഓവറിന്റെ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറി കടത്തി ഗ്ലെന്‍ ഫിലിപ്സ് ന്യൂസിലാന്‍ഡിന് അനായാസ ജയം സമ്മാനിച്ചു.

38 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം 65 റണ്‍സുമായി ഫിലിപ്സ് പുറത്താകാതെ നിന്നു.

അയ്യരുടെയും ഇഷാന്റെയും വെടിക്കെട്ട് ബാറ്റിങ് പാഴായി

നേരത്തെ, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.ഇഷാന്‍ 32 പന്തുകളില്‍ നിന്ന് 5 വീതം ഫോറും സിക്സും സഹിതം 61 റണ്‍സ് നേടി.

തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വെറും 23 പന്തില്‍ 3 ഫോറും 4 സിക്സും സഹിതം കൃത്യം 50 റണ്‍സ് നേടി മടങ്ങി.

നമന്‍ ധിര്‍ (33), നിതീഷ് കുമാര്‍ റെഡ്ഡി (22) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകിയെങ്കിലും ബൗളർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

The post രോഹിത് രക്ഷപ്പെട്ടു; ഇനി ആ നാണക്കേടിൻ്റെ മുൾക്കീരിടം അയ്യർക്ക് appeared first on Chandrika Daily.

By admin