ന്യൂദല്‍ഹി: അറസ്റ്റ് ചെയ്ത സിജെപി പ്രവര്‍ത്തകരെ കാണാന്‍ പോയ ജോണ്‍ ബ്രിട്ടാസ് എംപിയേയും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ എം.എ. ബേബിയേയും അകത്തി കടത്തിവിടാതെ ദല്‍ഹി പൊലീസ്. പൊലീസിനോട് കയര്‍ക്കാന്‍ ശ്രമിച്ച ബ്രിട്ടാസിനെതിരെ പൊലീസുദ്യോഗസ്ഥര‍് കയര്‍ത്തതോടെ ഇരുവരും മിണ്ടാതായി. പൊലീസ് ആട്ടിയോടിച്ചതോടെ ഇരുവരും തിരിച്ചുപോന്നു.
സിജെപി സമരത്തില്‍ കേരളത്തില്‍ നിന്നും ചില വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായും ഇവര്‍ സിപിഎമ്മുമായി അനുഭാവമുള്ളവരാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനാണോ ജോണ്‍ബ്രിട്ടാസും എം.എ. ബേബിയും ശ്രമിച്ചതെന്നും സംശയമുണ്ട്.
പക്ഷെ ദല്‍ഹി പൊലീസിന്റെ കാര‍്ക്കശ്യമത്തിന് മുന്നില്‍ മുട്ടുമടക്കി മടങ്ങാനേ ജോണ്‍ ബ്രിട്ടാസിനും എം.എ. ബേബിയ്‌ക്കും കഴിഞ്ഞുള്ളൂ.