• Mon. Nov 9th, 2026

24×7 Live News

Apdin News

‘ദീപാവലി സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ, വിവാദം: വോട്ട് ബാങ്ക് രാഷ്‌ട്രീയമെന്ന് ആരോപണം

Byadmin

Nov 9, 2026



ന്യൂഡൽഹി: ദീപാവലിയെ മുസ്ലിം ആഘോഷമായ ഈദുമായി ബന്ധിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദീപാവലിയെ ‘ദീപാവലി സന്തോഷത്തിന്റെ ഈദ്’ ( ‘ഖുഷിയോം കാ ഈദ്’) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഖാർഗെയുടെ പ്രസ്താവന സനാതന വിരുദ്ധമാണെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.

ദീപാവലി ആഘോഷ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നിൽ പ്രീണന രാഷ്‌ട്രീയമാണെന്നും കോൺഗ്രസ് എപ്പോഴും വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ചിന്തിക്കുന്നതെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.

By admin