• Sat. Sep 26th, 2026

24×7 Live News

Apdin News

ദുബൈയിൽ ഷെയേർഡ് ഹോസ്റ്റലിലെ താമസക്കരാർ നേരത്തെ അവസാനിപ്പിക്കാം; അഡ്വാൻസ് വാടക തിരികെ ലഭിക്കുന്ന പുതിയ വ്യവസ്ഥകൾ അറിയാം

Byadmin

Sep 26, 2026


ദുബൈയിൽ നിയമപരമായി രജിസ്റ്റർ ചെയ്ത കൂട്ടായ താമസ സൗകര്യങ്ങളിൽ (Shared Housing) കഴിയുന്ന പ്രവാസികൾക്ക് ആശ്വാസകരമായ പുതിയ നിയമവ്യവസ്ഥകൾ നിലവിൽ വന്നു. 2026-ലെ പുതിയ പങ്കിട്ട താമസ നിയമപ്രകാരം, കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ താമസം അവസാനിപ്പിച്ച് മുൻകൂറായി നൽകിയ വാടകയുടെ ബാക്കി തുക തിരികെ വാങ്ങാൻ താമസക്കാർക്ക് അർഹതയുണ്ട്.

പ്രധാന നിയമവ്യവസ്ഥകൾ:

നോട്ടീസ് കാലാവധി:

കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന താമസക്കാരൻ ഉടമയ്ക്ക് കുറഞ്ഞത് 30 ദിവസം മുമ്പ് നോട്ടീസ് നൽകണം.എന്നാൽ, കരാറിൽ 30 ദിവസത്തിൽ കൂടുതൽ (ഉദാഹരണത്തിന് 60 ദിവസം) വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ ആ കാലാവധി പാലിക്കണം.വാക്കാൽ പറയുന്നതിന് പകരം ഇമെയിൽ വഴിയോ നോട്ടറി മുഖേനയോ നിയമപരമായി അംഗീകരിച്ച മാർഗ്ഗങ്ങളിലൂടെ വേണം നോട്ടീസ് നൽകാൻ.

അഡ്വാൻസ് വാടക റീഫണ്ട്:

നിശ്ചിത നടപടിക്രമങ്ങൾാപ്പിച്ചു കരാർ അവസാനിപ്പിക്കുന്ന താമസക്കാരന് മുൻകൂറായി നൽകിയ വാടക തിരികെ ചോദിക്കാം.ഈ തുകയിൽ നിന്ന് ഉടമയ്ക്ക് ഒരു മാസത്തെ വാടക മാത്രം കുറയ്ക്കാൻ നിയമപരമായി അധികാരമുണ്ട്.ബാക്കി തുക താമസക്കാരന് തിരികെ നൽകേണ്ടതാണ്.

യൂട്ടിലിറ്റി ബില്ലുകൾ:

വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവുകൾ കരാറിൽ മറ്റ് പ്രത്യേക വ്യവസ്ഥകൾ ഒന്നും ഇല്ലെങ്കിൽ വാടകയിൽ ഉൾപ്പെടുന്നതായിരിക്കും.

ഉടമ മാറിയാലും കരാർ ബാധകം:

ഷെയേർഡ് ഹോസ്റ്റൽ സൗകര്യം മറ്റൊരാൾക്ക് വിൽക്കപ്പെട്ടാൽ പോലും നിലവിലുള്ള വാടകക്കരാർ സ്വമേധയാ അവസാനിക്കില്ല. പുതിയ ഉടമയ്ക്ക് കീഴിലും മുൻ കരാർ വ്യവസ്ഥകൾ അനുസരിച്ച് താമസക്കാരന് തുടരാം.

പണം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യണം?

റീഫണ്ട് ആവശ്യപ്പെട്ട് ഉടമയെ അറിയിച്ചിട്ടും 30 ദിവസത്തിനകം തുക തിരികെ ലഭിച്ചില്ലെങ്കിൽ, താമസക്കാരന് എക്സിക്യൂഷൻ ജഡ്ജിയെ സമീപിച്ച് വാടക തിരിച്ചുപിടിക്കാൻ ഔദ്യോഗികമായി അപേക്ഷ നൽകാം.

ഷെയേർഡ് താമസ നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക അധികാരം റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനാണ് (Rental Dispute Centre) ഉള്ളത്.







By admin