• Sat. Sep 26th, 2026

24×7 Live News

Apdin News

അവിടെ കളിക്കുന്നത് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ്: പ്രസിദ്ധ് കൃഷ്ണ

Byadmin

Sep 26, 2026


വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര വളരെയധികം വെല്ലുവിളി നിറഞ്ഞതാണെന്ന് പേസർ പ്രസിദ്ധ് കൃഷ്ണ. കിവീസിനെതിരെയുള്ള പരമ്പരയും 2027 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും ഏത് സാഹചര്യമായാലും വേഗത്തിൽ പൊരുത്തപ്പെടാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുമെന്നും ഇന്ത്യൻ പേസർ പറഞ്ഞു. ജിയോസ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു പ്രസിദ്ധ് കൃഷ്ണ.

‘ന്യൂസിലാൻഡ് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ്. കളിക്കാൻ മനോഹരമായ സ്ഥലമാണെങ്കിലും ഒരു ബൗളർ എന്ന നിലയിൽ അത് നിങ്ങളുടെ സാചര്യങ്ങളോട് പെരുമാറാനുള്ള കഴിവിനെ പൂർണ്ണമായി പരീക്ഷിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പൊരുത്തപ്പെടുകയെന്നതാണ് പ്രധാനം’ പ്രസിദ്ധ് കൃഷ്ണ പറഞ്ഞു.

2023 ഡിസംബറിൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് നിലവിലെ ഇന്ത്യൻ റെഡ് ബോൾ ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമാണ്.

പരിക്കിനെ തുടർന്ന് താരത്തിന് ചെറിയൊരു ഇടവേള ഉണ്ടായെങ്കിലും ആഭ്യന്തര സീസണിൽ കളിച്ച് താരം പൂർണ ഫിറ്റനസോടെ താരം കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയിൽ കളിച്ച അനുഭവസമ്പത്തുള്ള താരം കൂടിയാണ് പ്രസിദ്ധ്.







By admin