കൊച്ചി: ലക്ഷ്മിപ്രിയയെ കുടുക്കാന്‍ നടിഅന്‍സിബയും മാല പാര്‍വ്വതിയും ഉള്‍പ്പെടെയുള്ള സ്ത്രീസംഘം നടത്തുന്ന ഗൂഢശ്രമങ്ങള്‍ക്ക് ഉള്ളില്‍ നിന്നേ തിരിച്ചടി.ഇവരുമായി അടുപ്പമുള്ള നടി ജോളി ഈശോയുടെ വെളിപ്പെടുത്തലാണ് ലക്ഷ്മീപ്രിയ-വിരുദ്ധസംഘത്തിന് പാരയായത്.
“ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത് സിദ്ദിഖായിരുന്നു. അന്ന് ഇലക്ഷന്റെ സമയത്ത് പറഞ്ഞപ്പോള്‍ ഞങ്ങളാരും വിശ്വസിച്ചില്ല. എന്നാല്‍ കഴിഞ്ഞ തവണ അത് സിദ്ദിഖ് തന്നെ സമ്മതിച്ചു”.-ഇതാണ് ജോളി ഈശോയുടെ വെളിപ്പെടുത്തല്‍.
ഇതോടെ ക്ലീന്‍ചിറ്റ് കിട്ടയത് ശ്വേതാമേനോനാണ്. ലക്ഷ്മീപ്രിയ ഉള്‍പ്പെടെയുള്ള ബിജെപി ചായ് വുള്ള ഒരു പിടി താരങ്ങളെ ബിജെപിയില്‍ നിന്നും കോടികള്‍ വാങ്ങിയാണ് ശ്വേതാമേനോന്‍ കൊണ്ടുവന്നത് എന്ന ആരോപണത്തിന് തന്നെ തിരിച്ചടി നല്‍കുന്ന ഒന്നായി ജോളി ഈശോയുടെ ഈ വെളിപ്പെടുത്തല്‍.