കൊച്ചി: ലക്ഷ്മിപ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ ‘അമ്മ’യ്‌ക്ക് വേണ്ടയെന്നും അൻസിബയുടെ നിലപാടാണ് ശരിയെന്നും പറഞ്ഞുകൊണ്ട് അമ്മ വിവാദത്തില്‍ ആഞ്ഞടിച്ച് നടി ഉഷ ഹസീന അതിരുവിട്ടു എന്ന അഭിപ്രായം ശക്തമായി. പരസ്യമായ വര്‍ഗ്ഗീയപരാമര്‍ശങ്ങളുടെ പേരില്‍ ഉഷാ ഹസീനയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകള്‍ ഉയരുന്നുണ്ട്. നടി ശ്വേതാമേനോനെ വര്‍ഗ്ഗീയ വാദിയാക്കുകയും മോഹന്‍ലാലാണ് അമ്മയിലെ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന വ്യാഖ്യാനവും അമ്മയില്‍ വര്‍ഗ്ഗീയ ലോബികള്‍ കളിച്ചോ എന്ന സംശയത്തിന്റെ നിഴല്‍ പരത്തുന്നു.
നടി ഉഷ ഹസീനയുടെ പോസ്റ്റ്:
ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു ാഴെ അയച്ചിട്ടുണ്ട്. അതിലെ മാറ്റര്‍ തന്നെ ളയ യിലും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല.
അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു.അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍….അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി.അന്‍സിബയുടെ നിലപാട് അതാണ് ശെരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു… ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്‌ക്കും വേണ്ട.ജനറല്‍ബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.
ഇന്റര്‍വ്യൂ കളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദി യാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ?വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല.
അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മീപ്രിയ
താരസംഘടനയായ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. വൈകാരിക കുറിപ്പിലൂടെയാണ് രാജി. പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.