കൊച്ചി: മാസപ്പടി കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ബിസിനസ് സുഗമമായി മുന്നോട്ട് പോകാന്‍ വ്യക്തികള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും കമ്പനി പണം നല്‍കിയിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം സുരേഷ് ആവര്‍ത്തിച്ചെന്നാണ് വിവരം.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ചയും തുടരും.മുമ്പ് സുരേഷ് കുമാര്‍ നല്‍കിയ മൊഴിയില്‍ വീണ ടി യുടെ കമ്പനിയായ എക്‌സാലോജിക് എന്ത് സേവനമാണ് നല്‍കിയതെന്നും എത്ര പണം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങളുണ്ട്. സിഎംആര്‍എല്‍ വീണയുമായുണ്ടാക്കിയ കരാര്‍ രേഖകളും നല്‍കിയ പണത്തിന്റെ വിവരങ്ങളും സുരേഷ് കുമാര്‍ ഇഡിക്ക് കൈമാറി. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും.