• Tue. Jun 2nd, 2026

24×7 Live News

Apdin News

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

Byadmin

Jun 2, 2026


തിരുവനന്തപുരം:  ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.

ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എൽഡിഎഫിനു വേണ്ടി മത്സരിക്കും. സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നന്ദി പ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. പിന്നാലെ ചർച്ചകൾക്കുള്ള മറുപടി മുഖ്യമന്ത്രി വി.ഡി സതീശനും നൽകും.

പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി, വന്ദേമാതരം വരെയുള്ള വിവാദങ്ങൾ നന്ദി പ്രമേയ ചർച്ചയിൽ ഉയർന്നുവരും. നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.

 



By admin