• Sun. May 31st, 2026

24×7 Live News

Apdin News

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Byadmin

May 31, 2026


തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. ആരോപണ വിധേയരായ ജീവനക്കാര്‍ക്കാണ് സസ്പന്‍ഷന്‍.

ആശുപത്രിയിലേക്ക് യുവമോര്‍ച്ചയും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം . യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



By admin