കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ. ഇവർക്ക് പിന്തുണയുമായി പൂർവവിദ്യാർത്ഥികളും രംഗത്തുണ്ട്. ജാതി അധിക്ഷേപം നടത്തിയ ഡോ.റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. കോളേജിനെതിരെ പരാതിയുമായി കൂടുതൽ രക്ഷിതാക്കൾ എത്തിയിട്ടുണ്ട്.
റാം അടക്കമുള്ള മുന്ന് അധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ മാനേജുമെൻ്റിന് പരാതി നൽകിയിട്ടുണ്ട്. നിതിന്റെ മരണം നടന്ന് ആ റു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയർക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ വെളുത്ത കോട്ട് അഴിച്ചുമാറ്റിയാണ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിച്ചത്. നിതിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും സംഘടനാ സ്വാതന്ത്ര്യം ക്യാമ്പസിൽ വേണമെന്നുമുള്ള അഞ്ച് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്നത്.
കോളേജിലേക്ക് പട്ടികജാതി ക്ഷേമസമിതിയും മാർച്ച് നടത്തി.