ന്യൂദൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ടതിന്റെയും ദൽഹിയിലെ ജന്തർ മന്തറിൽ നടന്ന വമ്പിച്ച യുവജന പ്രതിഷേധത്തെ “ദേശവിരുദ്ധ ശക്തികൾ” ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെയും ആവശ്യകതയാണ് രാജി തീരുമാനത്തിന് കാരണമെന്ന് ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.