
നടൻ സാദിഖും മകൾ തമന്നയുമൊത്തുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മകളുടെ ‘എ ഡേ ഇൻ മൈ ലൈഫ്’ വിഡിയോയിലെ സാദിഖിന്റെ തമാശനിറഞ്ഞ സംഭാഷണങ്ങളാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്.
വിഡിയോയുടെ തുടക്കത്തിൽ താൻ രാവിലെ നാലരയ്‌ക്ക് എഴുന്നേൽക്കുമെന്ന് തമന്ന പറയുന്നു. അപ്പോൾ പൊട്ടിച്ചിരിച്ച് കൊണ്ട് ‘കറക്റ്റ് സമയം പറ, ഇല്ലെങ്കിൽ ആരും വിശ്വസിക്കില്ല’ എന്നാണ് സാദിഖ് പറയുന്നത്.
ഇത് കേട്ട് ചിരിച്ചു കൊണ്ട് നാലരയ്‌ക്ക് എഴുന്നേൽക്കും എന്ന് മകൾ വീണ്ടും ആവർത്തിക്കുന്നു. അപ്പോൾ, ‘നീ ഒരു ആറുമണി പറയൂ… സംഭവം നീ ഒൻപത് മണിക്കേ എഴുന്നേൽക്കൂ എന്ന് എനിക്കല്ലേ അറിയൂ’ എന്നാണ് സാദിഖിന്റെ മറുപടി. തുടർന്ന്, ‘ഞാൻ രാവിലെ എഴുന്നേറ്റ് നിസ്കരിക്കും, എന്നിട്ട് ഭക്ഷണം ഉണ്ടാക്കിയിട്ട് ഉപ്പയെയും ഉമ്മയെയും വിളിച്ചുണർത്തും’ എന്ന് തമന്ന പറയുമ്പോൾ സാദിഖിന് ചിരിയടക്കാനാകുന്നില്ല.
https://www.instagram.com/reels/Dew8UulzZ-i/