• Sun. Oct 18th, 2026

24×7 Live News

Apdin News

നോർത്ത് ഈസ്റ്റിന് മുന്നിൽ കൊമ്പൻ വീണു; ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി

Byadmin

Oct 18, 2026


ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഗുഹാഹത്തി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്.

സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തിയെ ആത്മവിശ്വാസവുമായി എത്തിയ കൊമ്പന്മാർ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ മുന്നിൽ അടിയറവ് പറയുകയായിരുന്നു.

മറുഭാഗത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനെ വീഴ്ത്തിയാണ് ടീം രണ്ടാം മത്സരത്തിനിറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് ഗോളുകൾ നേടി അധിപത്യമുറപ്പിച്ചു. അലായെദ്ദീൻ അജറൈ ഇരട്ട ഗോൾ നേടി തിളങ്ങി. മത്സരത്തിന്റെ 15ാം മിനിട്ടിൽ അലായെദ്ദീൻ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ ആഡ് ഓൺ ടൈമിൽ അന്റോണിയോ മൊയാനോ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ മോമൊ യൻസനെയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ട് ഗോൾ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വലയിൽ എത്തിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തു.

അലായെദ്ദീൻ മത്സരത്തിന്റെ തന്റെ രണ്ടാം ഗോളും നോർത്ത് ഈസ്റ്റിനായി മൂന്നാം ഗോളും നേടി. അമൻ സി.കെയാണ് ടീമിനായി നാലാം ഗോൾ സ്വന്തമാക്കിയത്.

ഒക്ടോബർ 25നാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ഒക്ടോബർ 24ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്.സിയാണ് നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.







By admin