• Sun. Oct 18th, 2026

24×7 Live News

Apdin News

പെനാൽറ്റിയില്ലാതെ സെഞ്ച്വറി; മാഞ്ചസ്റ്ററിൽ പുത്തൻ റെക്കോർഡ് തൂക്കി ഹാലൻഡ്

Byadmin

Oct 18, 2026


മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കി സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ്. സിറ്റിക്കായി 100 നോൺ പെനാൽറ്റി ഗോളുകൾ നേടിയാണ് താരം പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഇപ്സ്വിച് ടൗണിനെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് ഹാലൻഡ് ഈ റെക്കോർഡ് കൈവരിച്ചത്. വെറും 139 മത്സരങ്ങളിൽ നിന്നുമാണ് താരത്തിന്റെ ഗോൾ നേട്ടം.

മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഹാലൻഡ് ഇരട്ട ഗോൾ നേടിയപ്പോൾ ഫിൽ ഫോഡനാണ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ സ്‌കോറർ.

ഇപ്സ്വിച് ടൗണിനായി ടൈസിങ് മയെഡ, സിയാൻ ഫ്ലെമ്മിംഗ് എന്നിവരും ഗോൾ നേടി, നിലവിൽ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഏഴ് മത്സരങ്ങളും വിജയിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടരുകയാണ്. 21 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സിറ്റി.

പെപ്പിന്റെ പടിയിറക്കത്തിന് ശേഷവും മാഞ്ചസ്റ്റർ സിറ്റി എൻസോ മരെസ്കയുടെ കീഴിലും ആധിപത്യം തുടരുകയാണ്. ലിവർപൂളിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒരു ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ആദ്യ ആറ് മത്സരങ്ങളും വിജയിക്കുന്ന നാലാമത്തെ പരിശീലകനായും എൻസോ മരെസ്ക മാറിയിരുന്നു. കാർലോ ആൻസലോട്ടി, പെപ് ഗ്വാർഡിയോള, ഒലെ ഗണ്ണാർ സോൾഷ്യാർ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മാനേജർമാർ.

The post പെനാൽറ്റിയില്ലാതെ സെഞ്ച്വറി; മാഞ്ചസ്റ്ററിൽ പുത്തൻ റെക്കോർഡ് തൂക്കി ഹാലൻഡ് appeared first on Chandrika Daily.

By admin