• Tue. Nov 10th, 2026

24×7 Live News

Apdin News

ന്യൂസിലാൻഡിനെതിരെ അവസാന മത്സരങ്ങളിൽ ഗിൽ കളിക്കില്ല; ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ

Byadmin

Nov 10, 2026


ന്യൂസിലാൻഡിനെതിരെയുള്ള നാലാമത്തെ അഞ്ചാമത്തെയും ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ. അവസാന രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കില്ല. ഗില്ലിന് പകരം ശ്രേയസ് അയ്യർ ആയിരിക്കും ഇന്ത്യയെ നയിക്കുക. ഇന്ത്യയെ ആദ്യമായാണ് അയ്യർ ഏകദിനത്തിൽ നയിക്കാൻ പോവുന്നത്.

ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് ഗിൽ അവസാന രണ്ട് മത്സരത്തിൽ കളിക്കാതിരിക്കുന്നത്. നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ തിലക് വർമ്മ, കുമാർ കുശാഗ്ര, യാഷ് താക്കൂർ എന്നിവർ ടീമിനൊപ്പം ചേരും. ഗില്ലിനൊപ്പം കെ.എൽ രാഹുൽ, അൻഷുൽ കാംബോജ് എന്നിവർക്കും അവസാന രണ്ട് മത്സരങ്ങൾ നഷ്ടമാകും.

നിലവിൽ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ മുന്നിലാണ്. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

രണ്ടാം മത്സരത്തിലും മഴ വില്ലനായി വന്നിരുന്നു. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിനാണ് വിജയിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.







By admin