• Wed. Sep 30th, 2026

24×7 Live News

Apdin News

പരമ്പര തൂക്കാൻ ഇന്ത്യ ഇന്നിറങ്ങും; വിൻഡീസിനും നിർണായകം

Byadmin

Sep 30, 2026


തിരുവനന്തപുരം ഗ്രീൻഫീൽഡിലെ തകർപ്പൻ എട്ട് വിക്കറ്റ് ജയം നൽകിയ ആത്മവിശ്വാസത്തിൽ ശുഭ്‌മാൻ ഗില്ലിന്റെ ഇന്ത്യ വിൻഡീസിനെതിരെ മൂന്ന് മൽസര ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ന് ആസാം ആസ്ഥാനത്ത്.

സീനിയർ ബാറ്റർ വിരാട് കോലിയും നായകൻ ഗില്ലും അഴിഞ്ഞാടിയ ഗ്രീൻഫീൽഡ് പ്രകടനത്തിന് ശേഷം ഇന്ത്യൻ ബാറ്റിംഗിനെ നിയന്ത്രിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് കരിബീയൻ സംഘം.

കാര്യവട്ടം പിച്ച്പോലെ ബാറ്റിംഗിനെ തുണക്കുന്നതാണ് ഗോഹട്ടിട്രാക്കും. അടുത്ത വർഷം ദക്ഷിണാഫ്രിക്ക വേദിയാവുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി കാണുന്ന പരമ്പരയിൽ ഇന്ത്യ മൂന്ന് സ്പെഷ്യലിസ്റ്റ് ബൗളർമാർക്കും മൂന്ന് ഓൾറൗണ്ടർ മാർക്കുമാണ് ഇലവനിൽ അവസരം നൽകുന്നത്. കാര്യവട്ടത്ത് പുതിയ പന്ത് നൽകിയത് ഓൾ റൗണ്ടർ നിതിഷ് റെഡ്ഡിക്കായിരുന്നു. അതേപോലെ തന്നെയാവും ബൗളിംഗ് സ്ട്രാറ്റജിയെന്നാണ് കോച്ച് ഗാംഭീർ നൽകുന്ന സൂചന.







By admin