• Thu. Nov 12th, 2026

24×7 Live News

Apdin News

പരസ്യമായി മദ്യപിച്ചതിന് പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ; കെ എസ് യു നേതാവ് അൻസിൽ ജലീലിനെതിരെ പരാതി നൽകിയ എസ് ഐക്ക് സ്ഥലമാറ്റം

Byadmin

Nov 12, 2026



ആലപ്പുഴ: കെ എസ് യു നേതാവിനെതിരെ പരാതി നൽകിയ എസ് ഐക്ക് സ്ഥലമാറ്റം. പുന്നപ്ര സബ് ഇൻസ്‌പെക്ടർ ശരത്തിനെയാണ് സ്ഥലമാറ്റിയത്. നാർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു എസ് ഐ പരാതി നൽകിയത് . അൻസിലിന്റെ സുഹൃത്തുക്കളായ മദ്യപസംഘത്തെ പിടികൂടിയതിന് പിന്നാലെയായിരുന്നു ഭീഷണി

പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ കെ എസ് യു തടഞ്ഞിരുന്നു . നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തത്.

വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന പത്തോളം പേർ പൊലീസ് ജീപ്പ് തടയുകയും വനിതാ ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കസ്റ്റഡിയിലുള്ളവരെ ഇറക്കുന്നതിനായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഇടപെടുകയും പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യുവാക്കളെ വിട്ടയച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അൻസിൽ ജലീൽ വ്യക്തമാക്കി.

By admin