• Wed. Sep 16th, 2026

24×7 Live News

Apdin News

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

Byadmin

Sep 16, 2026


ഇസ്ലാമബാദ്: പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലില്‍ വന്നിടിച്ചതിന് ഉത്തരം തേടി പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നാവികയുണിറ്റിന്റെ ഭാഗത്തുനിന്നുള്ള പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ നാവികസേന താക്കീത് നല്‍കി.

സെപ്തംബര്‍ 15ന് അറബിക്കടലില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ പതിവ് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിഎന്‍എസ് ഹുനൈന്‍ എന്ന പാക് കപ്പല്‍ അടുത്തുവന്നത്. അടുത്തുവരരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്ഥാന്റെ കപ്പല്‍ പൊടുന്നനെ വേഗം കൂട്ടി ഇന്ത്യന്‍ കപ്പലിനടുത്തുകൂടെ പോവുകയായിരുന്നു. ഈ കുതിപ്പിനിടയില്‍ ഇന്ത്യയുടെ കപ്പലില്‍ ഉരസുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് ബന്ധം ഏറ്റവും മോശമായ രീതിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരമൊരു അപായം ഉണ്ടായത്. ഇന്ത്യയുടെ യുദ്ധക്കപ്പലിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ല. ആറ് മാസത്തിനുള്ളില്‍ ഏദന്‍ കടലിടുക്കില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാകിസ്ഥാന്റെ രഹസ്യവിവരങ്ങള്‍ തേടാനും കപ്പല്‍കൊള്ള തടയാനും വേണ്ടി നിരീക്ഷണം നടത്തുന്ന ഇന്ത്യയുടെ മറ്റൊരു നാവിക യുദ്ധക്കപ്പലിന് നേരെ പാകിസ്ഥാന്റെ കപ്പല്‍ അപായകരമായ തോതില്‍ അടുത്തുവന്ന സംഭവവും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.

 

 



By admin