• Fri. Aug 7th, 2026

24×7 Live News

Apdin News

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

Byadmin

Aug 7, 2026


ന്യൂഡൽഹി ; ജന്തർ മന്തർ പ്രതിഷേധത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ പോലീസ് കമ്മീഷണറെ പഞ്ചാബ് സർക്കാർ നീക്കം ചെയ്തു . അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെയാണ് പഞ്ചാബ് സർക്കാർ സ്ഥാനത്തുനിന്ന് നീക്കിയത് . ഡിഐജി ഹർമൻബീർ സിംഗ് ഗില്ലിന് പകരം ചുമതല നൽകി.

പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ അടക്കം 9 പേരെയാണ് രണ്ട് ദിവസം മുൻപ് ഗുർപ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് . ജന്തര്‍ മന്തറില്‍ പാക് ഐഎസ്ഐ അട്ടിമറിക്ക് ശ്രമിച്ചുവെന്ന നിര്‍ണായക വിവരങ്ങളൂം പഞ്ചാബ് പൊലീസ് പുറത്ത് വിട്ടിരുന്നു.

ഡല്‍ഹിയില്‍നിന്ന് സംഘത്തിന് സഹായം ലഭിച്ചെന്ന് അമൃത്സര്‍ പൊലീസ് കമ്മിഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലര്‍ പറഞ്ഞു. എട്ടുപേരടങ്ങുന്ന സംഘം ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് തിരികെ മടങ്ങുമ്പോള്‍ പഞ്ചാബ് പൊലീസ് പിടികൂടിയതുകൊണ്ട് അട്ടിമറി നടന്നില്ല. പാക് ചാരസംഘടനയുമായി ബന്ധമുള്ള രണ്ട് ഭീകര മൊഡ്യൂകളുകളാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പ്രതികൾക്ക് ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കുണ്ടെന്നോ പ്രതിഷേധക്കാർക്ക് ആ ഭീകരവാദ മൊഡ്യൂളുമായി ബന്ധമുണ്ടെന്നോ അവകാശപ്പെടുന്ന ഒരു പ്രസ്താവനയും കമ്മീഷണർ നടത്തിയിട്ടില്ല. എന്നിട്ടും സിംഗിനെ മാറ്റിയത് എന്താണെന്ന സംശയമാണ് ഉയരുന്നത്.

ജന്തർ മന്തർ ഗൂഢാലോചനയ്‌ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയത് അരവിന്ദ് കെജ്‌രിവാളിന് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ടോ എന്നും, അതാണോ ഈ നടപടിക്ക് കാരണമായതെന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.



By admin