• Wed. Sep 16th, 2026

24×7 Live News

Apdin News

‘പാഴ് വാഗ്ദാനങ്ങൾ നൽകി ഒളിച്ചോടുന്നത് നേതാവിന്റെ ലക്ഷണമല്ല’; വിജയ് സേതുപതിക്കെതിരെ തിരിഞ്ഞ് വിജയ് ആരാധകർ!

Byadmin

Sep 15, 2026


സിനിമാനടന്‍ എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ശ്രദ്ധ നേടുന്നയാളാണ് വിജയ് സേതുപതി. സിനിമയില്‍ സജീവമാകുന്നതിനൊപ്പം ടെലിവിഷന്‍ ഷോയായ ബിഗ്‌ബോസിന്റെ അവതാരകന്‍ കൂടിയായ താരം കഴിഞ്ഞദിവസം നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞയാഴ്ചത്തെ ലീഡറായ സാതികയെ ഉപദേശിക്കുന്നതിനിടയിലാണ് നല്ലൊരു നേതാവ് എങ്ങനെയുള്ളയാളായിരിക്കണമെന്ന് വിജയ് സേതുപതി വിശദീകരിച്ചത്. താരത്തിന്റെ വാക്കുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നും ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

‘ഒരു നല്ല നേതാവ് എന്താണെന്ന് അറിയാതെ, ലീഡര്‍ഷിപ്പ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാതെ, വായില്‍ തോന്നിയതെല്ലാം വാഗ്ദാനം ചെയ്ത്, പ്രശ്‌നങ്ങളും ഉത്തരവാദിത്തവും വരുമ്പോള്‍ എതിരെ നില്‍ക്കുന്നവരെ പഴിചാരുകയോ അവിടുന്ന് ഒളിച്ചോടുകയോ ചെയ്യുന്നത് നല്ല നേതാവിന്റെ ക്വാളിറ്റിയല്ല. അത് പറ്റിക്കലാണ്,’ എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ വാക്കുകള്‍ മുഖ്യമന്ത്രി വിജയ്‌യെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ഒരുവിഭാഗം ആളുകളുടെ ആരോപണം. വിജയ് സേതുപതിക്ക് വിജയ്‌യോട് വ്യക്തിപരമായ നിരാശയുണ്ടെന്നും ടി.വി ഷോയിലൂടെ അത് തീര്‍ക്കുകയാണെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം. വിജയ് സേതുപതി ഡി.എം.കെയുടെ ഏജന്റാണെന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. വിജയ് ആരാധകരും ടി.വി.കെ അനുകൂലികളുമാണ് ഇത്തരത്തിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്.

അതേസമയം, വിജയ് സേതുപതിയെ അനുകൂലിച്ചും നിരവധിയാളുകള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിലെ കഴിഞ്ഞയാഴ്ചത്തെ സംഭവവികാസങ്ങളെയും പ്രശ്‌നങ്ങളെയുമാണ് താരം ഷോയുടെ ഭാഗമായി ചൂണ്ടിക്കാണിച്ചതെന്നും, ഇതിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. പ്രശസ്തിക്കായി ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവരാണ് വിമര്‍ശകര്‍ എന്നും ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

The post ‘പാഴ് വാഗ്ദാനങ്ങൾ നൽകി ഒളിച്ചോടുന്നത് നേതാവിന്റെ ലക്ഷണമല്ല’; വിജയ് സേതുപതിക്കെതിരെ തിരിഞ്ഞ് വിജയ് ആരാധകർ! appeared first on .

By admin