ജയ്‌പൂര്‍ സ്കൂള്‍ ടീക് കരോ ഉള്‍പ്പെടെ സിജെപി സമരമുണ്ടായിട്ടും രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം. കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനം കുറവാണ് വിജയം.
ബിജെപി 41 ശതമാനം സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിന് 35 ശതമാനം മാത്രമാണ് സീറ്റുകള്‍. മണ്ഡലം പുനര്‍നിര്‍ണ്ണയം നടന്നതിനാല്‍ ഇക്കുറി 37 ശതമാനം അധികം സീറ്റുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ബിജെപിയുടെ വിജയത്തിന് ഒരു കുറവും ഉണ്ടായില്ല. ജയ്‌പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ ബിജെപി സുപ്രാധാനമായ പല കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും പിടിച്ചു.
ബിജെപി 4173 വാര്‍ഡുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 3613 വാര്‍ഡുകള്‍ നേടി. കേന്ദ്രത്തിന്റെ യുജിസി പരിഷ്കാരത്തിനും നീറ്റ് പരീക്ഷയ്‌ക്കും എതിരായ സമരത്തിന് വലിയ ചലനം രാജസ്ഥാനില്‍ ഉണ്ടായിരുന്നു. സിജെപി പല സമരങ്ങളും ഇവിടെ നടത്തിയിരുന്നു. ഇവിടുത്തെ വോട്ടര്‍മാരില്‍ 40 വയസ്സിലും താഴെയുള്ളവരും നല്ലൊരു പങ്കുവരും. എന്നിട്ടും ബിജെപിയുടെ കോട്ട ഇളകിയില്ല.