തൃശൂര്‍ : പിണറായി സർക്കാരിന്റെ തുടര്‍ഭരണം ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് . സംഘടനയുടെ പ്രവര്‍ത്തനം ശിഥിലീകരിക്കപ്പെട്ടു . യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ മടങ്ങി വരണം എന്നും റിപ്പോര്‍ട്ടിലുണ്ട്.
നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാത്തത് തിരഞ്ഞെടുപ്പ് തോല്‍വിക്കിടയാക്കി . ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കണം . മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളിലും, ഡിവൈഎഫ്‌ഐയുടെ മുഖമാസിക വരി ചേര്‍ക്കുന്നതിലും വീഴ്ചയുണ്ടായി. കീഴ്ഘടകങ്ങള്‍ക്ക് തനത് ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ മടങ്ങി വരണം.
യുവാക്കളെ സംഘടനയോട് അടുപ്പിക്കാന്‍ ഉള്ള ശ്രമമുണ്ടാകണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.