• Sat. Aug 1st, 2026

24×7 Live News

Apdin News

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

Byadmin

Aug 1, 2026


കോട്ടയം: ശക്തമായ മഴയിൽ പൂഞ്ഞാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ ഗ്രേസിയുടെയും മകൻ ജോസഫിന്റെ(24)യും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻ പ്ലാവിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി. കുന്നിൻ മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം വീട് പൂർണമായും ഒഴുക്കി കൊണ്ടുപോയി. വാർത്ത വീടിന്റെ ടെറസ് ഭാഗം ദൂരഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. സമീപത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും ഈ വീട് മാത്രമാണ് ദുരന്തത്തിൽ പെട്ടത്.

ആദ്യം ലഭിച്ച വിവരം അനുസരിച്ച് വീട് മണ്ണിനടിയിൽ ആണെന്നായിരുന്നു വിവരമെങ്കിലും നിലവിൽ വീട് ഇരുന്ന സ്ഥലം പോലും വ്യക്തമല്ല. പ്രദേശമാകെ കുത്തിയൊലിച്ചു പോയ നിലയിലാണ്. കോട്ടയത്തത് അതിശക്തമായ മഴയെ തുടർന്ന് പൊതുജനങ്ങൾക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകളാണ് തുറന്നത്.

ഫോണ്‍ നമ്പരുകള്‍ ചുവടെ.
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ബന്ധപ്പെട്ട വാർത്തകൾ



By admin