• Sun. Sep 27th, 2026

24×7 Live News

Apdin News

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Byadmin

Sep 27, 2026


തിരുവനന്തപുരം: പ്രിയദര്‍ശിനി ബസ് യാത്രയ്‌ക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആര്‍ എസ് എ 173 ബസിലാണ് കേസിനാധാരമായ സംഭവം നടന്നത്.

ശനിയാഴ്ച ബസില്‍ കയറിയ വിദ്യാര്‍ത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.’പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു ,സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നിങ്ങനെയാണ് പരാതി. യാത്രക്കാരില്‍ ചിലരും മോശമായി പെരുമാറിയെന്ന് പരാതിയിലുണ്ട്. സംഭവത്തില്‍ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി.തുടര്‍ന്ന് സിഎംഡിയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 



By admin