കോട്ടയം : എണ്‍പതുകള്‍ മുതല്‍ മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന മലയാള നടന്‍ രാജശേഖരന്‍ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്.
പോലീസ് വേഷങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്. അതിനാല്‍ സിനിമാക്കാര്‍ക്കിടയില്‍ ‘എസ്.ഐ രാജശേഖരന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷിയുടെ ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. സന്ദര്‍ഭം, മുദ്ര, നായര്‍ സാബ്, രാജാവിന്റെ മകന്‍, സേതുരാമയ്യര്‍ സിബിഐ, താപ്പാന, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2015-ല്‍ പുറത്തിറങ്ങിയ ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യിലാണ് അവസാനമായി അഭിനയിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.