• Tue. Jul 14th, 2026

24×7 Live News

Apdin News

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

Byadmin

Jul 12, 2026


കൊച്ചി: വിലകൂടിയ സ്തനാര്‍ബുദ മരുന്നുകള്‍ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വേഗത്തിലാക്കാന്‍ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്നിന് ലഭിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ച് ഹൈക്കോടതി . ജീവന്‍ രക്ഷാ മരുന്നു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂണില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ച കാന്‍സര്‍ രോഗിയായ സ്ത്രീ, മാസങ്ങള്‍ക്കുള്ളില്‍ മരിച്ചുവെന്നും ഈ വിഷയത്തില്‍ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് കോടതി ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ആ സ്ത്രീയുടെ ഹര്‍ജി 57 തവണ ലിസ്റ്റു ചെയ്തിട്ടും അന്തിമ തീരുമാനം ഉണ്ടായില്ല. ഇതിനിടെ കാന്‍സര്‍ മൂര്‍ച്ഛിച്ച് ഹര്‍ജിക്കാരി മരിക്കുകയും ചെയ്തുവെന്ന് കത്തില്‍ പറയുന്നു.
കേസില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നത് യഥാര്‍ത്ഥ വ്യവഹാരിയുടെ ഓര്‍മ്മകളെ ബഹുമാനിക്കുക മാത്രമല്ല, കോടതിയെ നേരിട്ട് സമീപിക്കാന്‍ കഴിയാത്ത സ്തനാര്‍ബുദം ബാധിച്ച മറ്റുള്ളവര്‍ക്കും ഗുണം ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി 57 തവണ ലിസ്റ്റ് ചെയ്യുകയും 40 തവണ മാറ്റിവയ്‌ക്കുകയും ചെയ്തു. 8 വ്യത്യസ്ത ജഡ്ജിമാരുടെ മുമ്പാകെ രേഖകള്‍ ഹാജരാക്കി.



By admin