• Sun. Jul 12th, 2026

24×7 Live News

Apdin News

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

Byadmin

Jul 12, 2026



പാലക്കാട്: ചിറ്റൂരില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂര്‍ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) ആണ് കാണാതായത്.

വീട്ടില്‍ നിന്നും സൈക്കിളില്‍ പുറപ്പെട്ടതാണ് കുട്ടി. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാണാതായ ഹരീഷിനെ വാളയാര്‍ പരിസരത്ത് വച്ച് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടി സൈക്കിളില്‍ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

 

 

By admin