നോര്‍വ്വെ : മാഗ്നസ് കാള്‍സനെ വീഴ്‌ത്തി സന്തോഷിച്ച പ്രജ്ഞാനന്ദ പിന്നീട് ജര്‍മ്മന്‍ താരം വിന്‍സെന്‍റ് കെയ്‌മറെയും വീഴ്‌ത്തിയെങ്കിലും അഞ്ചാം റൗണ്ടില്‍ വലിയ പരാജയം ഏറ്റുവാങ്ങി. ലോകചെസ് ചാമ്പ്യനും സ്വന്തം നാട്ടുകാരനുമായ ഗുകേഷാണ് പ്രജ്ഞാനന്ദയുടെ പടയോട്ടം നിര്‍ത്തിയത്. അതേ സമയം ഇതേ ഗുകേഷിനെ കഴിഞ്ഞ ദിവസം മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചിരുന്നു.
കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് ഗുകേഷ് പ്രജ്ഞാനന്ദയെ ക്ലാസിക് ഗെയിമില്‍ തോല്പിച്ചത്. ഇതോടെ ആറര പോയിന്‍റുള്ള ഗുകേഷ് മൂന്നാമതെത്തി. വെറും ആറ് പോയിന്‍റുള്ള പ്രജ്ഞാനന്ദ നാലാം സ്ഥാനത്താണ്.