
ന്യൂദല്‍ഹി:സോണിയ ഗാന്ധി (എഡ്വിജ് അന്റോണിയ അൽബിന മൈനോ) താൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണെന്ന് കരുതിയിരുന്നു. എന്നാൽ, താൻ ഇന്ത്യയിൽ ജനിച്ച വ്യക്തി അല്ലാത്തതിനാൽ ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്ദുല്‍ കലാം വഴി അറിഞ്ഞതോടെ അവർക്ക് യാഥാർത്ഥ്യത്തിലേക്ക് പെട്ടെന്നൊരു തിരിച്ചുവരവ് നടത്തേണ്ടി വന്നു!
1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ’പരസ്പര വ്യവസ്ഥ’ (reciprocity provision) എന്ന വകുപ്പാണ് സോണിയയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും തടഞ്ഞത്. ഒരു ഇറ്റലിക്കാരി ഇന്ത്യയില്‍ പ്രധാനമന്ത്രിയാകുന്നതുപോലെ ഒരു ഇന്ത്യക്കാരന് ഇറ്റലിയിലും പ്രധാനമന്ത്രിയാകാന്‍ കഴിയേണ്ടതുണ്ട്. പക്ഷെ ഇറ്റലിയുടെ ഭരണഘടന ഇന്ത്യക്കാരെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കുന്നില്ല. അതിനാല്‍ സോണിയാഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും കഴിയില്ല. ഈ നിയമത്തിലെ പഴുത് ചൂണ്ടിക്കാണിച്ച് അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍കലാമിന് സുബ്രഹ്മണ്യം സ്വാമി കത്തയച്ചിരുന്നു. ഇത് വായിച്ച ശേഷമാണ് അബ്ദുള്‍ കലാം തന്റെ അരികില്‍ പ്രധാനമന്ത്രിയാകാന്‍ വന്ന സോണിയാഗാന്ധിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇറ്റലിയിൽ വിദേശത്ത് ജനിച്ച ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ അനുവാദമില്ലാത്തതിനാൽ, അതേ തത്വം ഇന്ത്യയിൽ സോണിയ ഗാന്ധിയുടെ കാര്യത്തിലും ബാധകമാകണമെന്നാണ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്.
തനിക്ക് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതിയോടും ആരായണമെന്നും അവരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമേ തനിക്ക് പ്രധാനമന്ത്രിയാക്കാന്‍ സാധിക്കൂ എന്ന് അബ്ദുള്‍ കലാമിന്റെ മറുപടി കേട്ടതോടെ സോണിയാഗാന്ധിയുടെ ഉള്ളില്‍ തനിക്ക് ഒരിയ്‌ക്കലും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല എന്ന ബോധ്യമുണ്ടായിക്കാണണം. അതോടെയാണ് എഡ്വിജ് അന്റോണിയ അൽബിന മൈനോ എന്ന സോണിയാഗാന്ധി തനിക്ക് വേണ്ടി പ്രവർത്തിക്കാൻ ‘റിമോട്ട് കൺട്രോൾ’ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗിനെ തിരഞ്ഞെടുത്തു. അതൊരു പാർട്ടി തീരുമാനമായിരുന്നില്ല; മറിച്ച്, അവരുടെ സ്വന്തം തീരുമാനമായിരുന്നു.