• Sat. Nov 14th, 2026

24×7 Live News

Apdin News

വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനൽ; ഏഷ്യയിലെ രാജാവ് ആരാവും?

Byadmin

Nov 14, 2026


ദുബായ്: അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നാളെ ഇന്ത്യ-പാക്കിസ്താൻ ഫൈനൽ. സെമി ഫൈനൽ പോരാട്ടങ്ങളിൽ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്താനെ തോൽപ്പിച്ചപ്പോൾ ഒമ്പത് വിക്കറ്റിന് പാക്കിസ്താൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ എട്ട് വിക്കറ്റിന് 227 റൺസ് നേടിയപ്പോൾ 79 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

നായകൻ ലക്ഷ്യ റായിചന്ദനി 93 റൺസ് നേടിയപ്പോൾ ആര്യവീർ സേവാഗ് 51ലെത്തി. ഇവർ പുറത്തായതിന് ശേഷമെത്തിയവരായ വി.കെ വിനീത് (57), യാഷ്ബർ ദാൻ ചൗഹാൻ (16) എന്നിവർ ചേർന്നാണ് വിജയമുറപ്പാക്കിയത്. ഒന്നാം സെമിയിൽ പാക്കിസ്താൻ ബംഗ്ലാദേശിനെ തരിപ്പണമാക്കിയിരുന്നു. 138 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത കടുവകൾ നേടിയത്. 169 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു പാക്കിസ്താന്റെ ഒമ്പത് വിക്കറ്റ് വിജയം.







By admin