ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിൽ പേസർ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മികച്ച ഫോമിലുള്ള പരിചയ സമ്പന്നനായ സിറാജിന് പോലുള്ള ഒരു താരത്തോട് ഇങ്ങനെ പെരുമാറുന്നത് അന്യായമാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
“ഇത് തീർത്തും അന്യായമാണ്. ഒരു മികച്ച താരമായതുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നത്. എന്നാൽ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയിപ്പിക്കുമ്പോൾ നിങ്ങളെ അസാധാരണതാരമായി വിശേഷിപ്പിക്കും. ഒരു താരത്തിന് ഇത്രയധികം മത്സരങ്ങളിൽ അവസരം നൽകുന്നത് തെറ്റില്ല. പക്ഷേ നേരത്തെ മികച്ച പ്രകടനം നടത്തുകയും ഇന്ത്യ എ ടീമിനായി നന്നായി പന്തെറിയുകയും ചെയ്ത ഒരു താരത്തെ പരിശീലനത്തിലും വാം അപ്പിലും പങ്കെടുപ്പിച്ച ശേഷം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരിക്കുന്നത് ശരിയല്ല.
അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ കളിപ്പിക്കാൻ താല്പര്യമില്ലെങ്കിൽ പകരം കുറച്ച് യുവ ബൗളർമാരെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു. ന്യൂസിലാൻഡിലുടനീളം അദ്ദേഹം ടീമിനൊപ്പം യാത്ര ചെയ്തു.
കുറഞ്ഞപക്ഷം അദ്ദേഹത്തിന് പ്ലെയിങ് ഇലവനിൽ അവസരം നൽകാമായിരുന്നു. മികച്ച ഫോമിലുള്ള പരിചയസമ്പന്നനായ ഒരു താരത്തോട് ഇത്തരത്തിൽ പെരുമാറുന്നത് അന്യായമാണ്. തന്റെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തണം അദ്ദേഹത്തിന് സാധിക്കുമായിരുന്നു” ആകാശ് ചോപ്ര സോണി സ്പോർട്സിലൂടെ സംസാരിച്ചു.
ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ വമ്പൻ തോൽവിയാണ് നേരിട്ടത്. മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ 244 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നിൽ തകർന്ന് വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി.
ഹെൻറി ആറ് വിക്കറ്റ് നേടിയാണ് ഇന്ത്യയെ വീഴ്ത്തിയത്. രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ ഹെന്റി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. പിന്നീട് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഗൂർനൂർ ബ്രാർ എന്നിവരെക്കൂടി വീഴ്ത്തിയ ഹെൻറി കിവീസിന് വിജയം സമ്മാനിച്ചു.