• Fri. Nov 13th, 2026

24×7 Live News

Apdin News

ഇന്ത്യക്കാരോട് കളിച്ചു, ട്രംപിനെ കളി പഠിപ്പിച്ചു, യുഎസില്‍ നിന്നും മടങ്ങിരാനിരുന്ന ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ അനുവദിച്ച് ട്രംപ്

Byadmin

Nov 13, 2026



ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്ക് നേരെ പുച്ഛവും വിദ്വേഷവും പുലര്‍ത്തിയിരുന്ന ട്രംപിന് ഒടുവില്‍ ഇന്ത്യക്കാരില്‍ നിന്നും ശക്തമായ തിരിച്ചടി കിട്ടി. അമേരിക്കയില്‍ ഈയിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ ട്രംപ് ഇന്ത്യക്കാരോടുള്ള സമീപനത്തില്‍ അയവ് വരുത്തി. തോല്‍വിക്ക് ശേഷം എച്ച് 1 ബി വിസയെ അനുകൂലിച്ച് ട്രംപ് ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ടെക്നോളജി രംഗത്ത് അമേരിക്കയ്‌ക്ക് ചില ടാലന്‍റുകള്‍ ആവശ്യമുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

അമേരിക്കയില്‍ നിന്നും മടങ്ങിവരാന്‍ തയ്യാറെടുത്ത നിരവധി ഇന്ത്യന്‍ യുവാക്കള്‍ക്ക് എച്ച് 1 ബി വിസയും ഗ്രീന്‍കാര്‍ഡും നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നേരത്തെ എച്ച് 1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ വരെ ഫീ ഏര്‍പ്പെടുത്തുകയും എച്ച് 1 ബി വിസ അനുവദിച്ചതില്‍ ക്രമക്കേടുണ്ടോ എന്ന അന്വേഷണത്തിന് ട്രംപ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ വലിയ ഇളവ് പ്രതീക്ഷിക്കാമെന്നാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി ട്രംപിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതോടെയാണ് ട്രംപ് ഇന്ത്യക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയത്.

By admin